ubercpm 2 bar

Willful Blindness The psychological Block to SUCCESS

*“Willful Blindness” The psychological Block to SUCCESS*
🌷🌷🌷🌷🌷🌷
മത്സര പരീക്ഷകളില്‍ പങ്കെടുക്കുന്നവരില്‍ കാണപ്പെടുന്ന ഈ മനോഭാവമാണ് വിജയത്തിലേക്കുള്ള പ്രധാന മാര്ഗ്ഗ തടസ്സം.

എന്താണ് *“Willful Blindness”*?
ബുദ്ധിമുട്ടുള്ള വിഷയങ്ങള്‍ നൈസായിട്ട് ഒഴിവാക്കുന്ന മാനസികാവസ്ഥ.
ഉദാഹരണത്തിന് English ബുദ്ധിമുട്ടായവര്‍ കൂടുതല്‍ സമയം അതിനായി ചിലവഴിക്കാതെ നന്നായി അറിയാവുന്ന പൊതുവിജ്ഞാനം പഠിക്കാനായി സമയം ചെലവഴിക്കും. ഈ Temptation ഒഴിവാക്കിയാല്‍ മാത്രമാണ് വിജയം സാധ്യമാകൂ.
തിരുവന്തപുരം LDC യുടെ ചോദ്യപേപ്പര്‍ പരിശോധിച്ചാല്‍ ഇത് ബോധ്യമാകും.
പൊതുവിജ്ഞാനം : 50 മാര്ക്ക്
ഇംഗ്ലിഷ്  : 20 മാര്ക്ക്
കണക്ക്  : 20 മാര്ക്ക്
മലയാളം : 10 മാര്ക്ക്
അത്യാവശ്യം പരിശീലിച്ചവര്ക്ക്  ഇംഗ്ലിഷ്  =18, കണക്ക്  =16, മലയാളം =7 ആകെ 41 മാര്ക്ക്  സിമ്പിളായി നേടാം. പൊതുവിജ്ഞാനം =35-40 മാര്ക്ക്  നേടിയാല്‍ 76-81 മാര്ക്ക്  നേടി റാങ്ക് ലിസ്റ്റില്‍ ആദ്യ റാങ്കുകളില്‍ എത്താം. പൊതുവിജ്ഞാനം വളരെ സിമ്പിള്‍ ആയിരുന്നതിനാല്‍ അത്യാവശ്യം പഠിച്ചവര്ക്കും  35-40 മാര്ക്ക്  കിട്ടും.
അപ്പോള്‍ റാങ്ക് നിശ്ചയിക്കുന്നത് പൊതുവിജ്ഞാനം അല്ല. നമ്മള്‍ നൈസായിട്ട് ഒഴിവാക്കുന്ന ഇംഗ്ലിഷ്, കണക്ക്, മലയാളം എന്നിവ തന്നെയാണ്.
പൊതുവിജ്ഞാനത്തിന്റെല 20% മാര്ക്കുള്ള മലയാളം പഠിക്കാന്‍ എത്ര സമയം ചെലവഴിക്കുന്നുണ്ട് എന്ന് ചിന്തിച്ചുനൊക്കൂ.
“Willful Blindness” ബൊധപൂർവ്വം ഒഴിവാക്കി വിജയം നേടൂ.
നമ്മുടെ ലക്ഷ്യം സർക്കാര്‍ ജോലി മാത്രമാണ്.
🎀🎀🎀🎀🎀🎀🎀

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

chitika1