ubercpm 2 bar

2017 ലെ ദിവസങ്ങൾ ഏതു ആഴ്ചയാണെന്ന് അറിയാനുള്ള സൂത്രം

2017 ലെ ദിവസങ്ങൾ ഏതു ആഴ്ചയാണെന്ന് അറിയാനുള്ള സൂത്രം :

വർഷം രണ്ടായിരത്തിപ്പതിനേഴിന് 
സൂത്രമിഹ ജനുവരി ക്രമാൽ:
ആറും രണ്ട് രണ്ടും 
അഞ്ചും പൂജ്യം മൂന്നും 
അഞ്ചും ഒന്നും നാലും 
ആറും രണ്ടും പിന്നെ നാലും 
തീയതി സൂത്രത്തോടു ചേർത്തേഴിലംശിച്ചാൽ
ശിഷ്ടം  ആഴ്ച ശശി ക്രമാൽ


അറിയേണ്ടേ തീയതിയും ആ മാസത്തിന്റെ സംഖ്യയും (താഴെ കൊടുത്തിരിക്കുന്നു) കൂട്ടി ഏഴുകൊണ്ട് ഹരിച്ച് ശിഷ്‌ടം കണ്ടുപിടിക്കുക.

Jan = 6
Feb = 2
Mar = 2
Apr = 5
May = 0
Jun = 3
Jul = 5
Aug = 1
Sep = 4
Oct = 6
Nov = 2
Dec = 4

ശിഷ്ടം 1 വന്നാൽ തീയതി തിങ്കളാഴ്ച. 2,3,4....ന് യഥാക്രമം ചൊവ്വ, ബുധൻ , വ്യാഴം .... എന്നിങ്ങനേയും ശിഷ്‌ടം പൂജ്യമാണെങ്കിൽ ഞായറാഴ്ചയും ആയിരിക്കും.

ഉദാഹരണം 

2017 ആഗസ്റ് 15

തീയതി = 15
മാസത്തിന്റെ സംഖ്യ (ആഗസ്റ്റ്) = 1
കൂട്ടിയാൽ ........ (15 +1 = 16)
ഫലത്തെ 7 കൊണ്ട് ഹരിച്ചാൽ ശിഷ്‌ടം = 2

ശിഷ്ടം 2 ആയതുകൊണ്ട് ചൊവ്വാഴ്ചയായിരിക്കും...

(കടപ്പാട് : ശ്രീ. T. K. കൊച്ചുനാരായണൻ സാർ, ഗണിതവിജ്ഞാനകോശം)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

chitika1